നെയ്യാറ്റിന്‍കര: പ്ലാമൂട്ടുക്കടയ്ക്കു സമീപം സ്കൂള്‍ വാഹനം നിയന്ത്രണം തെറ്റി കനാലിലേക്ക് മറിഞ്ഞ് നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ചെങ്കല്‍ ന്യൂ ജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളുമായി വന്ന വാഹനമാണ് ഇന്നലെ മറിഞ്ഞത്. ഡ്രൈവറും ആയയും ഒന്‍പതു വിദ്യാര്‍ഥികളും വാഹനത്തിലുണ്ടായിരുന്നു.
അര്‍ച്ചിത, ആരോണ്‍ ഷിബു, ഇവാന് ഷിബു, നന്ദകിഷോര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളമില്ലാത്ത കനാലിന്റെ വശത്തെ റോഡിലെ ചളിയില്‍ ടയര്‍ തെന്നി വാഹനം താഴേയ്ക്ക് മറിയുകയായിരുന്നു. ബണ്ട് റോഡിന് വീതി കുറവാണ്. മുമ്പും ഈ റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.